കുവൈത്ത് സിറ്റി: ജഹ്റ ഗവർണറേറ്റിലെ സഹകരണസംഘത്തിന്റെ ഭക്ഷ്യവിതരണ ശാഖയിൽനിന്ന് ഭക്ഷ്യവസ്തുക്കൾ അനധികൃതമായി വെട്ടിച്ചെടുത്ത കേസിൽ പ്രവാസികളായ പ്രതികൾക്ക് മൂന്നുവർഷം തടവ് വിധിച്ച് ക്രിമിനൽ കോടതി. ശാഖാ മാനേജർക്ക് 3,000 ദിനാർ പിഴയും ചുമത്തി. തടവുശിക്ഷ ലഭിച്ചവരെ ശിക്ഷാകാലാവധിക്കുശേഷം നാടുകടത്താനും കോടതി ഉത്തരവിട്ടു.
ഓരോ വിൽപ്പനയിലും ഉപഭോക്താക്കൾക്ക് നൽകേണ്ട അളവിൽനിന്ന് കാൽ കിലോ മുതൽ അരക്കിലോവരെ ഭക്ഷ്യവസ്തുക്കൾ മാറ്റിവെച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് കേസിലെ വിവരങ്ങൾ വ്യക്തമാക്കുന്നു. സഹകരണസംഘത്തിലെ ഓഹരിയുടമകൾ അറിയാതെയായിരുന്നു ഈ നടപടികൾ.
കൗൺസിലർ നാസർ അൽബദറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.