മലേഷ്യയിലെ രണ്ട് പ്രകൃതിവാതകപ്പാടങ്ങൾ വികസിപ്പിക്കുന്നതിനായി കുവൈത്ത് ഫോറിൻ പെട്രോളിയം എക്സ്പ്ലോറേഷൻ കമ്പനി (KUFPEC) ഫാം-ഔട്ട് കരാറുകളിൽ ഒപ്പുവെച്ചു. കുവൈത്ത് ടൈംസാണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്. രാജ്യാന്തര തലത്തിൽ ഊർജ മേഖലയിലെ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ ഈ സുപ്രധാന നീക്കം.