കുവൈത്ത് സിറ്റി: കുവൈറ്റിലെ അദാൻ ആശുപത്രിയിൽ നിര്യാതനായ എറണാകുളം സ്വദേശി സിനോ ദേവസ്സിക്കുട്ടി (43)യുടെ ഭൗതികശരീരം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. മൃതദേഹം നാട്ടിലെത്തിക്കുന്നതിനാവശ്യമായ നിയമപരവും ഔദ്യോഗികവുമായ നടപടിക്രമങ്ങൾ OICC കുവൈറ്റ് കെയർ ടീമിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കി.

ഇന്ന് ഉച്ചയ്ക്ക് 1.30ന് സബാഹ് മോർച്ചറിയിൽ പൊതുദർശനത്തിനായി ഭൗതികശരീരം വെക്കും. തുടർന്ന് വൈകുന്നേരം 7 മണിക്ക് കുവൈറ്റ് എയർവേയ്സ് വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

പ്രിൻസി പോളിയാണ് ഭാര്യ. ഇവർ അൽ ജാബർ ആശുപത്രിയിൽ ജോലി ചെയ്യുന്നു. മക്കൾ: ഡിയോൺ, ദിയ, ദിവ.

സിനോ ദേവസ്സിക്കുട്ടിയുടെ അപ്രതീക്ഷിത വിയോഗം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും കുവൈറ്റിലെ പ്രവാസി മലയാളി സമൂഹത്തിനും വലിയ ദുഃഖമായി.