കുവൈത്തിൽ വിവിധ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കാഴ്ചാപരിധി കുറയാൻ ഇടയുള്ളതിനാൽ രാജ്യത്ത് മൂടൽമഞ്ഞ് ജാഗ്രതാ നിർദേശം (fog watch) പുറപ്പെടുവിച്ചിട്ടുണ്ട്. മോശം കാലാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ വാഹനയാത്രക്കാരും പൊതുജനങ്ങളും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് നിർദേശമുണ്ട്.