കുവൈത്ത് സിറ്റി: ഉപഭോക്താക്കളുടെ പണം തട്ടിയെടുത്ത കേസിൽ കുവൈത്ത് പൗരനായ ബാങ്ക് ജീവനക്കാരന് ക്രിമിനൽ കോടതി പത്തുവർഷം തടവ് വിധിച്ചു. 1,83,000 ദിനാറിന്റെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് ശിക്ഷ.

ഉപഭോക്താക്കളുടെ പണം അപഹരിക്കൽ, രേഖകളിൽ കൃത്രിമം നടത്തൽ എന്നിവയുമായി ബന്ധപ്പെട്ട കേസിൽ പ്രതി 5,50,000 ദിനാർ അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു.