ഷാർജ : The Mirror: Reflections of Young Minds' എന്ന പുസ്തകത്തിന്റെ പ്രകാശനം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലെ ബോൾ റൂമിൽ വെച്ച് ഞായറാഴ്ച നടക്കും .

അക്കാഫ് ഇവന്റ്സ് യു.എ.ഇയിലെ വിദ്യാർത്ഥികൾക്കായി നടത്തിയ ചെറുകഥാ മത്സരത്തിൽ നിന്നും തിരഞ്ഞെടുത്ത കഥകൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കുന്ന പുസ്തകമാണിത്.അക്ബർ ആലിക്കര എഡിറ്റ് ചെയ്ത ഈ പുസ്തകം ബാഷോ ബുക്സ് ആണ് പ്രസിദ്ധീകരിക്കുന്നത്.

പുതിയ തലമുറയുടെ ഭാവനയുടെ ചിറകടിയേറിയ കഥകൾ അടങ്ങുന്ന പുസ്തകം, വിദ്യാർത്ഥികളുടെ സ്വപ്നങ്ങളിലൂടെയുള്ള ഒരു യാത്ര കൂടിയാണ്.

സാഹിത്യകാരന്മാരായ ഡോ. ആർ. രാജശ്രീ, സന്തോഷ് ഏച്ചിക്കാനം എന്നിവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.