മലയാളികളുടെ പ്രിയപ്പെട്ട ഗായികയും അവതാരകയുമായ റിമി ടോമി തന്റെ വിവാഹ വാർത്തയും വരനെക്കുറിച്ചുള്ള വിവരങ്ങളും ഔദ്യോഗികമായി പുറത്തുവിട്ടു.
മുംബൈയിൽ സ്ഥിരതാമസമാക്കിയ മലയാളിയായ ബോഡി ബിൽഡറും ഫിറ്റ്നസ് ട്രെയിനറുമായ ലിബിൻ മാത്യുവാണ് റിമിയുടെ വരൻ.
നവംബർ 14-ന് മുംബൈയിലെ ഡോംബിവിലി മാർത്തോമ്മാ പള്ളിയിൽ വെച്ചാണ് വിവാഹം നടക്കുന്നത്.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങായിട്ടായിരിക്കും വിവാഹമെന്നും സിനിമാമേഖലയിൽ നിന്ന് വലിയ തോതിൽ ആരെയും ക്ഷണിക്കുന്നില്ലെന്നും താരം വ്യക്തമാക്കി.
മാർച്ച് 10-നാണ് ലിബിനുമായി ആദ്യമായി ഫോണിൽ സംസാരിച്ചുതുടങ്ങിയതെന്നും, മാർച്ച് 14-ന് നേരിൽ കണ്ടപ്പോൾ തന്നെ വിവാഹത്തെക്കുറിച്ചുള്ള തീരുമാനത്തിലേക്ക് എത്തിയെന്നും റിമി പറയുന്നു.
പ്രതിസന്ധിഘട്ടങ്ങളിൽ മാനസിക പിന്തുണയും വലിയൊരു ഊർജവും നൽകുന്ന വ്യക്തിയാണ് ലിബിനെന്നും താരം കൂട്ടിച്ചേർത്തു. വിവാഹശേഷം കൂടുതൽ സമയവും മുംബൈയിലായിരിക്കുമെന്നും എന്നാൽ തന്റെ കുട്ടിമണിയും കൺമണിയും കുട്ടാപ്പിയും അടങ്ങുന്ന കുടുംബവും കേരളത്തിലെ പ്രവർത്തനങ്ങളും ഒക്കെയുമായി ഇവിടെയും സജീവമായി ഉണ്ടാകുമെന്നും റിമി വ്യക്തമാക്കി. മുൻ ഭർത്താവിന്റെ ചിത്രങ്ങൾ ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ച് വ്യാജ പ്രചാരണങ്ങൾ നടത്തരുതെന്നും, അദ്ദേഹം സ്വന്തം ജീവിതവുമായി സന്തോഷത്തോടെ മുന്നോട്ടുപോവുകയാണെന്നും റിമി ആരാധകരോട് അഭ്യർത്ഥിച്ചു.
Image credit: manorama