കുവൈത്ത് സിറ്റി: കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ അപ്ലൈഡ് എജ്യുക്കേഷൻ ആൻഡ് ട്രെയിനിങ്ങിലെ വിദ്യാർഥികൾക്ക് സാമൂഹിക ധനസഹായത്തിനായി അപേക്ഷിക്കാനുള്ള സമയപരിധി നവംബർ അഞ്ച് വ്യാഴാഴ്ചവരെ നീട്ടി. അതോറിറ്റിയുടെ വിദ്യാർഥികാര്യ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്.
നിശ്ചിത തീയതിക്കുശേഷം അപേക്ഷ സമർപ്പിക്കുന്നവർക്കും ആവശ്യമായ രേഖകളിൽ തിരുത്തൽ വരുത്തുന്നവർക്കും മുൻകാല പ്രാബല്യത്തോടെ ധനസഹായം അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.
അതിനാൽ അപേക്ഷ സമർപ്പിക്കുന്നതിനൊപ്പം ആവശ്യമായ രേഖകൾ പൂർത്തിയാക്കുന്നതിലും വിദ്യാർഥികൾ സമയപരിധി പാലിക്കണം. വൈകി അപേക്ഷിക്കുന്നവർക്ക് മുൻകാലത്തേക്കുള്ള തുക ലഭിക്കില്ലെന്നതാണ് അറിയിപ്പിലെ പ്രധാന നിർദേശം.