കുവൈത്ത് സിറ്റി: അമീറിന്റെ അവകാശാധികാരങ്ങളെ ചോദ്യംചെയ്യുന്ന പരാമർശങ്ങൾ നടത്തിയെന്ന കുറ്റത്തിന് കുവൈത്ത് പൗരന് മൂന്നുവർഷം തടവുശിക്ഷ. അപ്പീൽ കോടതിയിലെ സ്റ്റേറ്റ് സെക്യൂരിറ്റി വിഭാഗമാണ് വിധി പുറപ്പെടുവിച്ചത്.
ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികളെ അധിക്ഷേപിക്കുക, ഭിന്നത വളർത്തുക, കുവൈത്തിനെതിരായ ഇറാന്റെ ആക്രമണത്തെ പിന്തുണയ്ക്കുക തുടങ്ങിയ കുറ്റങ്ങളും കേസുമായി ബന്ധപ്പെട്ട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.