കുവൈത്ത് സിറ്റി: വിൽപ്പനയ്ക്കും വിതരണത്തിനുമായി സൂക്ഷിച്ചിരുന്ന 392 ഗർഭഛിദ്ര ഗുളികകളുമായി കുവൈത്തിൽ പ്രവാസി പിടിയിൽ. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഗുളികകൾ കണ്ടെത്തിയത്.

സ്യൂട്ട്‌കേസിനുള്ളിൽ സ്ട്രിപ്പുകളായി സൂക്ഷിച്ച നിലയിലായിരുന്നു ഗുളികകൾ. വിൽപ്പനയും വിതരണവും ലക്ഷ്യമിട്ടാണ് ഇവ കൈവശം സൂക്ഷിച്ചിരുന്നതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.