കുവൈത്ത് സിറ്റി: ഫർവാനിയ ആശുപത്രിയിലേക്ക് ജോലിക്കായി നഴ്സുമാരെ കൊണ്ടുപോകുകയായിരുന്ന കോസ്റ്റർ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. രാത്രി ഒൻപതരയോടെയാണ് അപകടമുണ്ടായത്.
പരിക്കേറ്റവരുടെ കൃത്യമായ എണ്ണവും പരിക്കുകളുടെ ഗുരുതരാവസ്ഥയും സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല. അപകടകാരണം വ്യക്തമല്ല.