കുവൈത്ത് സിറ്റി: സ്കൂൾ വിദ്യാർഥികൾക്ക് ഇലക്ട്രോണിക് സിഗരറ്റുകൾ വിൽപ്പന നടത്തിയതുമായി ബന്ധപ്പെട്ട് അഞ്ച് ബംഗ്ലാദേശ് സ്വദേശികളെ കുവൈത്ത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡയറക്ടറേറ്റ് പിടികൂടി. സഅദ് അൽ അബ്ദുല്ല പ്രദേശത്തെ ഒരു വീടിനുള്ളിൽ പ്രവർത്തിച്ചിരുന്ന പലചരക്കുകട കേന്ദ്രീകരിച്ചായിരുന്നു വിൽപ്പന.

വിദ്യാർഥികളെ ലക്ഷ്യമിട്ടുള്ള ഇലക്ട്രോണിക് സിഗരറ്റ് വിൽപ്പന കണ്ടെത്തിയതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ചത്. പരിശോധനയുടെയും സാധനങ്ങൾ കണ്ടെത്തുന്നതിന്റെയും ദൃശ്യങ്ങൾ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.