കുവൈത്ത് സിറ്റി: സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ബംഗ്ലദേശ് സ്വദേശിക്ക് കോടതി വധശിക്ഷ വിധിച്ചു. തന്റെ ഭാര്യയുടെ ചിത്രങ്ങൾ പകർത്തി പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതി നൽകിയ മൊഴി.
വീട്ടിൽ സന്ദർശനത്തിനെത്തിയ സുഹൃത്ത് ഭാര്യയുടെ ചിത്രങ്ങൾ പകർത്തുകയും പിന്നീട് അവ പ്രസിദ്ധീകരിക്കുകയും ചെയ്തെന്നാണ് പ്രതിയുടെ ആരോപണം. ചിത്രങ്ങൾക്ക് താഴെ അധിക്ഷേപകരമായ പ്രതികരണങ്ങൾ വന്നതിനെത്തുടർന്ന് അവ നീക്കാൻ ആവശ്യപ്പെട്ടെങ്കിലും സുഹൃത്ത് വിസമ്മതിച്ചെന്നും പ്രതി മൊഴി നൽകി.
തുടർന്നുണ്ടായ സംഭവത്തിൽ സുഹൃത്തിന്റെ തലയിലും ശരീരത്തിലും മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് പലതവണ കുത്തിയെന്നാണ് കേസ്. കൊലപാതകക്കേസിലാണ് വധശിക്ഷ വിധിച്ചത്.