കുവൈത്ത് സിറ്റി: ഐ ഇവന്റ്സ് സംഘടിപ്പിക്കുന്ന അഹ്മദ് അൽ മഗ്‌രിബി ഗ്രാൻഡ് പാട്ടോളാം 2026-ന്റെ പോസ്റ്റർ പ്രകാശനം ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവും നടിയുമായ സുരഭി ലക്ഷ്മി നിർവഹിച്ചു. പ്രധാന സ്പോൺസർമാരായ ഗ്രാൻഡ് ഹൈപ്പർ റീജിയണൽ ഡയറക്ടർ അയ്യൂബ് കച്ചേരി, അഹ്മദ് അൽ മഗ്‌രിബി കൺട്രി ഹെഡ് മൻസൂർ ചൂരി എന്നിവർ പോസ്റ്റർ ഏറ്റുവാങ്ങി.

മലബാർ ഗോൾഡ് & ഡയമണ്ട്സ് കുവൈത്ത് കൺട്രി ഹെഡ് അഫ്സൽ ഖാൻ, പ്രോഗ്രാം ഡയറക്ടർ റംഷി, ഒസാമ, അമാനുള്ള ലാംകോ സ്റ്റീൽസ്, ഷാഫി എറണാകുളം, റാഷിദ് എറണാകുളം, ഷാഹുൽ ബേപ്പൂർ, ഷാജി കെ.വി, അഷ്‌റഫ് ചേറോട്ട്, മൊയ്തു സയൂഫ്, അബ്രോസ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

നവംബർ 7 ശനിയാഴ്ച വൈകിട്ട് അഞ്ചിന് അഹ്മദിയിലെ ടി.പി.എസ് സ്കൂൾ ഓഡിറ്റോറിയത്തിലാണ് പാട്ടോളാം 2026 അരങ്ങേറുന്നത്. സിനിമാതാരം അനുശ്രീ മുഖ്യാതിഥിയായി പങ്കെടുക്കും. പ്രമുഖ ഗായകരായ ഷാഫി കൊല്ലം, സലീം കോടത്തൂർ, ഫാസില ബാനു എന്നിവരടക്കം പതിമൂന്നോളം കലാകാരന്മാർ സംഗീതവിരുന്നിൽ അണിനിരക്കും.

ശനിയാഴ്ച വൈകിട്ട് നാല് മണി മുതൽ ഗേറ്റ് തുറക്കുമെന്നും, സൗജന്യ പാസ് മുഖേനയാണ് പ്രവേശനമെന്നും പ്രോഗ്രാം ഡയറക്ടർ റംഷി പത്രക്കുറിപ്പിൽ അറിയിച്ചു.