കുവൈത്ത് സിറ്റി: അഹമ്മദി ഗവർണറേറ്റിൽ സ്വകാര്യ താമസസ്ഥലത്തിനുള്ളിൽ അനുമതിയില്ലാതെ പ്രവർത്തിച്ചിരുന്ന രണ്ട് ഭക്ഷ്യസ്ഥാപനങ്ങൾ ഭക്ഷ്യ–പോഷകാഹാര പൊതുഅതോറിറ്റി കണ്ടെത്തി. ഭക്ഷ്യവ്യാപാരത്തിനുള്ള ലൈസൻസില്ലാതെയാണ് സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നത്.

താമസസ്ഥലം ഭക്ഷ്യവ്യാപാര കേന്ദ്രമായി ഉപയോഗിച്ചിരുന്നതായാണ് അതോറിറ്റിയുടെ അറിയിപ്പ്.