​ഭർത്താവ് ആന്റണി തട്ടിലുമായുള്ള (Antony Thattil) വിവാഹത്തെയും തങ്ങളുടെ 17 വർഷത്തെ പ്രണയകാലത്തെയും കുറിച്ച് തുറന്നുപറഞ്ഞ് നടി കീർത്തി സുരേഷ്.

ആന്റണി ഒരു ക്രിസ്ത്യൻ ആയതുകൊണ്ട് തന്നെ തങ്ങളുടെ മിശ്രവിവാഹത്തിന് വീട്ടിൽ ചില പ്രശ്നങ്ങൾ നേരിടേണ്ടി വന്നിരുന്നുവെന്നും, കുടുംബത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ അൽപ്പം സമയമെടുത്തെത്തുമാണ് കീർത്തി വ്യക്തമാക്കുന്നത്.

​കോളേജ് കാലത്ത് തങ്ങളുടെ പ്രണയം അമ്മ മേനക ഡയറിയിലൂടെ കണ്ടുപിടിച്ച രസകരമായ വിവരവും കീർത്തി പങ്കുവെച്ചു.

താൻ 17-ാം വയസ്സിലാണ് ആന്റണിയുമായി പ്രണയത്തിലാകുന്നത്. സിനിമയിലെത്തുന്നതിന് മുൻപേ പരസ്പരം അറിയാവുന്നവരാണ് ഇരുവരും.

15 വർഷത്തെ നീണ്ട പ്രണയത്തിനൊടുവിൽ 2024 ഡിസംബർ 12-നാണ് ഗോവയിൽ വെച്ച് പരമ്പരാഗത തമിഴ് ബ്രാഹ്മണ - മലയാളി ക്രിസ്ത്യൻ ആചാരപ്രകാരം ഇരുവരും വിവാഹിതരായത്.

ഒളിച്ചോടേണ്ടി വരുമോ എന്നുവരെ ഭയപ്പെട്ടിരുന്ന ഘട്ടങ്ങൾ ഉണ്ടായിരുന്നുവെന്നും, ഏറെ വൈകാരികമായ നിമിഷങ്ങൾക്കൊടുവിലാണ് ആഗ്രഹിച്ച പോലെ വിവാഹം നടന്നതെന്നും കീർത്തി കൂട്ടിച്ചേർത്തു.