കുവൈത്ത് സിറ്റി: അസ്ഫാൽറ്റ് പാകുന്നതിന്റെയും റോഡ് അറ്റകുറ്റപ്പണികളുടെയും ഭാഗമായി ഖുർതുബയിലെ വിവിധ റോഡുകളിൽ താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. നവംബർ അഞ്ചുമുതലാണ് നിയന്ത്രണം ആരംഭിക്കുക.

ഖുർതുബ രണ്ടാം ബ്ലോക്കിലെ രണ്ടാം നവംബർ അഞ്ച് വ്യാഴാഴ്ച മുതൽ ആറു വെള്ളിയാഴ്ച രാത്രി 11 വരെ അടച്ചിടും. റോഡിൽ അവസാനഘട്ട അസ്ഫാൽറ്റ് പാകുന്ന പ്രവൃത്തികൾ പൂർത്തിയാക്കുന്നതിനാണ് നടപടി.