​കൊച്ചി: മമ്മൂട്ടിയും ധനുഷും പ്രധാന വേഷങ്ങളിലെത്തുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ചിത്രം ‘ഓം ചാപ്റ്റർ വൺ – ഉധിരം: ദ ബ്ലഡ് വുഡ്’ന്റെ കേരളത്തിലെ വിതരണാവകാശം ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് സ്വന്തമാക്കി. ഡ്രീം ബിഗ് ഫിലിംസുമായി സഹകരിച്ചാണ് ചിത്രം കേരളത്തിലെ തിയറ്ററുകളിൽ എത്തിക്കുന്നത്.

​എട്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം മമ്മൂട്ടി തമിഴ് സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്.

രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സായ് പല്ലവിയാണ് നായിക. നസീറുദ്ദീൻ ഷാ, ശ്രീലീല, മലയാള താരം ഇന്ദ്രൻസ് തുടങ്ങിയവരും ചിത്രത്തിൽ നിർണായക വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്. സായ് അഭയങ്കറാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.

നവംബർ 20ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും.