തന്റെ ഇരുപത്തിരണ്ടാം വയസ്സിൽ തന്നെ

കോടികൾ പ്രതിഫലം വാങ്ങുന്ന മുൻനിര സംഗീതജ്ഞരിൽ ഒരാളായി മാറാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

​പ്രശസ്ത പിന്നണി ഗായകരായ ടിപ്പുവിന്റെയും ഹരിണിയുടെയും മകനായ സായ് അഭ്യങ്കർ, 'കച്ചി സേര', 'ആസ കൂട', 'പവഴമല്ലി', 'രധിമാ' തുടങ്ങിയ സൂപ്പർ ഹിറ്റ് ഗാനങ്ങളിലൂടെയാണ് സംഗീത പ്രേമികളുടെ പ്രിയങ്കരനായി മാറിയത്.

സമൂഹമാധ്യമങ്ങളിലെ റീലുകളിലൂടെയും മറ്റും ലക്ഷക്കണക്കിന് യുവജനങ്ങളിലേക്ക് എത്തിയ അദ്ദേഹത്തിന്റെ ഈ ഗാനങ്ങളെല്ലാം വലിയ ജനപ്രീതി നേടിയിരുന്നു.

​മലയാളത്തിൽ 'ബൾട്ടി' എന്ന ചിത്രത്തിലൂടെ സിനിമാസംഗീത ലോകത്തേക്ക് കടന്നുവന്ന സായ് അഭ്യങ്കറിന് ഇപ്പോൾ തെന്നിന്ത്യയിലുടനീളം വമ്പൻ പ്രോജക്ടുകളാണ് വരുന്നത്. അറ്റ്‌ലി – അല്ലു അർജുൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം 'രാക്ക' ഉൾപ്പെടെയുള്ള വലിയ സിനിമകളുടെ സംഗീത ചുമതലയും ഇപ്പോൾ അദ്ദേഹത്തിന്റെ പക്കലുണ്ട്. ഇൻഡിപെൻഡന്റ് മ്യൂസിക്കിന്റെ സാധ്യതകളെ കൃത്യമായി ഉപയോഗപ്പെടുത്തിക്കൊണ്ട് ഇന്ത്യൻ സംഗീതലോകത്ത് പുതിയ ചരിത്രം രചിക്കുകയാണ് ഈ യുവ ഹിറ്റ്മേക്കർ.