​ചെന്നൈ: വരാനിരിക്കുന്ന ചിത്രമായ 'മൂക്കുത്തി അമ്മൻ 2'ന്റെ റിലീസിന് മുന്നോടിയായി പ്രശസ്ത തെന്നിന്ത്യൻ താരം നയൻതാര ചെന്നൈയിലെ പ്രശസ്തമായ കാളികാംബാൽ ക്ഷേത്രത്തിൽ ദർശനം നടത്തി. ചിത്രത്തിന്റെ വിജയത്തിനും തടസ്സങ്ങളില്ലാത്ത റിലീസിനുമായി പ്രത്യേക പൂജകളും വഴിപാടുകളും താരം ഇവിടെ സമർപ്പിച്ചു.

ഇതിന്റെ ഭാഗമായി ക്ഷേത്രത്തിൽ ഭക്തർക്കായി അന്നദാനവും സംഘടിപ്പിച്ചിരുന്നു.

കനത്ത സുരക്ഷയോടെയാണ് താരം ക്ഷേത്രത്തിലെത്തിയത്. വൻ വിജയമായ ആദ്യ ഭാഗത്തിന് ശേഷം ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'മൂക്കുത്തി അമ്മൻ 2'.