മേഖലയിലെ പുതിയ സംഭവവികാസങ്ങളും സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളും ചർച്ചയായി

കുവൈത്ത് സിറ്റി — ഗൾഫ് മേഖലയിലെ സംഘർഷം കുറയ്ക്കാനുള്ള നയതന്ത്ര ശ്രമങ്ങളെക്കുറിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അൽ സബാഹും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചിയും ടെലിഫോണിൽ ചർച്ച നടത്തി. ഇറാൻ വിദേശകാര്യ മന്ത്രിയാണ് കുവൈത്ത് വിദേശകാര്യ മന്ത്രിയെ വിളിച്ചതെന്ന് അൽ നഹാർ അറിയിച്ചു.

മേഖലയിലെ പുതിയ സംഭവവികാസങ്ങൾ ഇരുവരും വിലയിരുത്തി. സംഘർഷം ലഘൂകരിക്കുന്നതിനും പ്രാദേശിക സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനുമുള്ള നയതന്ത്ര ശ്രമങ്ങൾ സംഭാഷണത്തിൽ ചർച്ചയായി.