കുവൈത്ത് സിറ്റി — ഹവായ് ദ്വീപുകളുടെ പശ്ചാത്തലത്തിൽ ഒരുക്കിയ സീസണൽ വിനോദപരിപാടി ‘അലോഹ’ കുവൈത്തിലെ മസീല ബീച്ചിൽ ആരംഭിച്ചു. നവംബർ നാലിന് തുറന്ന പരിപാടി എലിവേറ്റഡ് എന്റർടെയ്ൻമെന്റ് കമ്പനിയാണ് സംഘടിപ്പിക്കുന്നത്. കുടുംബങ്ങൾക്കുള്ള കളികളും സാഹസിക വിനോദങ്ങളും തത്സമയ കലാപരിപാടികളും ഒരേ വേദിയിൽ ഒരുക്കിയിട്ടുണ്ട്.
കുട്ടികൾക്കായി പ്രത്യേക കളിയിടങ്ങളും ദിവസേന കലാപരിപാടികൾ അവതരിപ്പിക്കുന്ന വേദിയുമുണ്ട്. സന്ദർശകർക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് കലാകാരന്മാർ പരിപാടികൾ അവതരിപ്പിക്കുന്നതും ‘അലോഹ’യുടെ ഭാഗമാണ്. കടൽക്കാഴ്ചയുള്ള കാബിനുകൾ, പരമ്പരാഗത കുവൈത്തി കഫേ, ഭക്ഷണപാനീയങ്ങൾക്കും ചില്ലറവിൽപ്പനയ്ക്കുമായി ഇരുപതോളം കേന്ദ്രങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.