കുവൈത്ത് സിറ്റി: കുവൈറ്റിലെ അമീരി ആശുപത്രിയിൽ നിര്യാതനായ കോഴിക്കോട് സ്വദേശി മുഹമ്മദ് അലിയുടെ (75) ഭൗതികശരീരം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. മൃതദേഹം നാട്ടിലെത്തിക്കുന്നതിനാവശ്യമായ നിയമപരവും ഔദ്യോഗികവുമായ നടപടിക്രമങ്ങൾ OICC കുവൈറ്റ് കെയർ ടീമിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കി.
ഇന്ന് ഉച്ചയ്ക്ക് 2.ന് സബാഹ് മോർച്ചറിയിൽ പൊതുദർശനവും തുടർന്ന് മയ്യത്ത് നിസ്കാരം നടക്കും. വൈകുന്നേരം 7 മണിക്ക് കുവൈറ്റ് എയർവേയ്സ് വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.