സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ധർമ്മൻ’ലേക്ക് പ്രമുഖ തെന്നിന്ത്യൻ നടി ശ്രീലീലയും ഔദ്യോഗികമായി ചേർന്നു. നിർമ്മാണ കമ്പനിയായ രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ശ്രീലീല ചിത്രത്തിലേക്ക് എത്തിയ വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

താരത്തിന്റെ ഇൻട്രൊഡക്ഷൻ വീഡിയോ പങ്കുവെച്ചുകൊണ്ട് 'ദ സ്പാർക്ക്' (The Spark), 'ദ പടാക്ക' (The Pataka) എന്നിങ്ങനെയാണ് ശ്രീലീലയുടെ കഥാപാത്രത്തെ അണിയറപ്രവർത്തകർ വിശേഷിപ്പിച്ചിരിക്കുന്നത്. രജനികാന്തുമായി ശ്രീലീല ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.

​ഉലകനായകൻ കമൽ ഹാസന്റെ രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും തുർമെറിക് മീഡിയയും ചേർന്ന് നിർമ്മിക്കുന്ന ഈ വൻകിട ചിത്രത്തിൽ നയൻതാര, റാം പോതിനേനി, സിമ്രാൻ, റാഷി ഖന്ന, യോഗി ബാബു തുടങ്ങിയ വമ്പൻ താരനിരതന്നെ അണിനിരക്കുന്നുണ്ട്.

ജെയിലർ 2 വിന് ശേഷം എത്തുന്ന രജനികാന്ത് ചിത്രത്തിന് അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കുന്നത്.

​തമിഴിൽ ശിവകാർത്തികേയൻ ചിത്രമായ 'പരാശക്തി', ധനുഷിന്റെ 'ഒഎം', അജിത് കുമാറിന്റെ 'ഡെയർഡെവിൾ' തുടങ്ങിയ വൻ പദ്ധതികളുടെ ഭാഗമായി നിൽക്കുന്ന ശ്രീലീലയുടെ ധർമ്മനിലെ വരവ് സിനിമാ ലോകത്ത് വൻ ചർച്ചയായിക്കഴിഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിംഗ് വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്. 2027 പകുതിയോടെ ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തിക്കാനാണ് നിർമ്മാതാക്കൾ ലക്ഷ്യമിടുന്നത്.