കുവൈത്ത് സിറ്റി: അൽ ഖുറൈനിൽ അപകടകരമായി വാഹനമോടിച്ചയാളെ കുവൈത്ത് ഗതാഗത വകുപ്പ് പിടികൂടി സെൻട്രൽ ജയിലിലേക്ക് അയച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതിനെത്തുടർന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലെ സുരക്ഷാ നിയന്ത്രണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഡ്രൈവറെ കണ്ടെത്തിയത്.

ഗതാഗത നിയമലംഘനങ്ങൾ രേഖപ്പെടുത്തിയ ശേഷം, ഗതാഗതനിയമത്തിലെ 33 ബിസ് വകുപ്പ് പ്രകാരം വാഹനം പിടിച്ചെടുത്ത് യന്ത്രസഹായത്തോടെ നശിപ്പിച്ചു. റോഡ് ഉപയോക്താക്കളുടെ സുരക്ഷ അപകടത്തിലാക്കുന്ന ഡ്രൈവിങ്ങിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.