കുവൈത്ത് സിറ്റി: വിൽപ്പനയ്ക്കും സ്വന്തം ഉപയോഗത്തിനുമായി ലഹരിവസ്തുക്കൾ കൈവശം വച്ചെന്നാരോപിച്ച് രണ്ട് വ്യത്യസ്ത കേസുകളിലായി രണ്ടുപേരെ കുവൈത്ത് ലഹരിവിരുദ്ധ വിഭാഗം പിടികൂടി. ലഹരിവസ്തു അടങ്ങിയ 332 ചെറിയ കടലാസ് കഷണങ്ങളും അഞ്ച് വലിയ കടലാസ് കഷണങ്ങളും ഒരു ഗ്രാം ‘ഷാബു’ എന്നറിയപ്പെടുന്ന മെത്താംഫെറ്റമിനും പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പിടിച്ചെടുത്ത വസ്തുക്കൾ സഹിതം ഇരുവരെയും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി.