മലപ്പുറം: മലപ്പുറം ജില്ലയിൽ വീണ്ടും ഷിഗല്ല രോഗബാധ. അമരമ്പലം പഞ്ചായത്തിലെ നാലു വയസുകാരിയെ രോഗബാധയെതുടർന്ന് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറുവേദന, വയറിളക്കം, ഛർദ്ദിൽ തുടങ്ങിയ ലക്ഷണങ്ങളോടെയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിയുടെ മാതാവിനും സമാന രോഗലക്ഷണങ്ങളുണ്ട്.

എങ്ങനെയാണ് രോഗബാധയുണ്ടായതെന്ന് വ്യക്തമല്ല. ആരോഗ്യവകുപ്പ് അധികൃതർ ജാഗ്രത പുലർത്തുന്നുണ്ട്. കഴിഞ്ഞ ദിവസം അഞ്ചാം മൈലിലെ ഒരു ലഘുഭക്ഷണശാലയിൽ ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്തിരുന്നു. ഇതും പരിശോധനാ വിധേയമാക്കുന്നുണ്ട്.