തിരുവനന്തപുരം ജില്ലയിൽ തേവലക്കാട് എസ്.എൻ. യു.പി. സ്കൂളിലാണ് ദളിത് വിദ്യാർത്ഥിക്ക് നേരെ ക്രൂരമായ അധിക്ഷേപമുണ്ടായത്.
ഉച്ചാരണശുദ്ധി പോരെന്നാരോപിച്ച് സ്കൂളിലെ അധ്യാപകനായ ആകാർത്ഥ് ആറാം ക്ലാസ് വിദ്യാർത്ഥിയെ ക്ലാസിൽ വെച്ച് പരസ്യമായി പരിഹസിക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി കുട്ടിയെക്കൊണ്ട് പരസ്യമായി നാക്ക് വടിപ്പിക്കുകയും ചെയ്തു. സംഭവത്തെത്തുടർന്ന് വ്യാപകമായ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് കുറ്റക്കാരനായ അധ്യാപകനെ സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്തു.